കോഴിക്കോട്: യുവാക്കളുടെ ഇന്ത്യ – 2020 ലേക്കുളള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ നെഹ്റു യുവ കേന്ദ്ര യുവജന സെമിനാര്‍ സംഘടിപ്പിക്കുന്നു. 15 ന് രാവിലെ 10 മണിക്ക് കെ.പി.കേശവമേനോന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി വിജയ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്.എം.പി. അദ്ധ്യക്ഷത വഹിക്കും. നെഹ്റു യുവ കേന്ദ്ര മുന്‍ഡയറക്ടര്‍ ജനറല്‍ വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര സര്‍വ്വകലാശാല ഡീന്‍ ഡോ.അമൃത്.ജി.കുമാര്‍, കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ്.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.വി.വത്സരാജ്, കരിയര്‍ വിദഗ്ധന്‍ എം.എസ്.ജലീല്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ബാബു പളളിപാട്, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: