ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ വീണ്ടും സിപിഎം ബോംബാക്രമണം

Tuesday 13 June 2017 1:34 am IST

കുറ്റിയാടി: മരുതോങ്കര പഞ്ചായത്തില്‍ ആര്‍എസ്എസ് മുള്ളന്‍കുന്ന് ശാഖാ മുഖ്യശിക്ഷക് പാറച്ചാലില്‍ പ്രജീഷിന്റെ വീടിനു നേരെ സിപിഎം ബോംബാക്രമണം. കഴിഞ്ഞ മാസം പ്രജീഷിന്റെ വീടിനു നേരെ പൈപ്പ് ബോംബെറിഞ്ഞ് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ രണ്ടു ബൈക്കുകളിലായി വന്ന സിപിഎം അക്രമികളാണ് വീടിനു നേരെ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. സംഭവ സമയത്ത് പ്രജീഷും അച്ഛന്‍ പ്രദീപനും അമ്മ ചന്ദ്രികയും സഹോദരന്‍ രജിത്തും വീട്ടിലുണ്ടായിരുന്നു. മൂന്നു ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്. ഒന്ന് വീട്ടുവളപ്പില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു ബോംബുകള്‍ മരത്തില്‍ തട്ടി തറയില്‍ വീണു. ബോംബേറില്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു പ്രജീഷും കുടുംബവും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പൈപ്പ് ബോംബെറിഞ്ഞ് പ്രജീഷിന്റെ മോട്ടോര്‍ സൈക്കിളിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മരുതോങ്കരയില്‍ സിപിഎം നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ക്രമസമാധാനപ്രശ്‌നമില്ലാത്ത മരുതോങ്കരയില്‍ കഴിഞ്ഞ മാസം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മുള്ളന്‍കുന്നിലെ ഫാന്‍സി കട ബോംബെറിഞ്ഞ് തക ര്‍ക്കുകയും കട പൂര്‍ണ്ണമായി കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആറോളം വീടുകള്‍ക്ക് നേരെ കഴിഞ്ഞ മാസം ബോംബാക്രമണവും ഉണ്ടായിരുന്നു.സിപിഎമ്മില്‍ നിന്ന് രാജിവെച്ച കുടുംബത്തിനു നേരെയാണ് അക്രമം നടത്തിയത്. അധികാരത്തിന്റെ മറവില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞെുപിടിച്ച് ആക്രമിക്കുന്ന സിപിഎം നടപടിയില്‍ ആര്‍എസ്എസ് വടകര ജില്ലാ കാര്യദര്‍ശി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.