കണ്ണൂരില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു; രണ്ടു മരണം

Sunday 15 July 2012 12:12 pm IST

കണ്ണൂര്‍: കണ്ണൂരിലെ കേളകം, അടക്കാത്തോട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം നിയന്ത്രണാധീതമായി പടരുന്നതായി റിപ്പോര്‍ട്ട്. ഇവിടെ രണ്ട് പേര്‍ മരിച്ചു. മുന്നൂറോളം പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സ്ഥലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേളകം പഞ്ചായത്തിലെ അടക്കാത്തോട് മേഖലയിലാണ് മഞ്ഞപ്പിത്തം പടരുന്നത്. എട്ടിലധികം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. മൂന്നു പേര്‍ക്ക് എലിപ്പനി ബാധിച്ചതായും പരിശോധനയില്‍ കണ്ടെത്തി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.