കൊച്ചി: പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്ന നാലു എംഎല്‍എമാര്‍ സിപിഎം വിടാന്‍ തയ്യാറാണെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആര്.സെല്‍വരാജ് പറഞ്ഞു. പാര്‍ട്ടി വിടുന്നതിന് ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് സെല്‍വരാജ് കൊച്ചിയില്‍ വെളിപ്പെടുത്തി.
നാല് ഇടത് എംഎല്‍എമാര്‍ കൂറുമാറിയെത്താന് തയ്യാറായിരുന്നെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടി അനുകൂലിക്കാതിരുന്നതിനാല് അത് നടക്കാതെ പോകുയായിരുന്നുവെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം തന്നെയും ഇടതു മുന്നണിയില്‍ ഉള്പ്പെടുത്തണമെന്നഭ്യര്ഥിച്ച് പി.സി. ജോര്‍ജ് സിപിഎം നേതൃത്വത്തെ സമീപിച്ചെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന് ഇന്നലെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: