മണ്ണിടിച്ചില്‍: ബംഗ്ലാദേശില്‍ 26 പേര്‍ മരിച്ചു

Tuesday 13 June 2017 2:14 pm IST

ധാക്ക: ബംഗ്ലാദേശില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ രംഗമത്, ബന്ദര്‍ബന്‍ എന്നീ ജില്ലകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രംഗമത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേരും, ബന്ദര്‍ബനില്‍ ആറ് പേരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.