അഹമ്മദാബാദ് : ഗുജറാത്തില്‍ 37 തദ്ദേശ സ്വയംഭരണ സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം . ഉപതെരഞ്ഞെടുപ്പ് നടന്ന 37 സീറ്റുകളില്‍ പാര്‍ട്ടി 23 സീറ്റുകള്‍ നേടി . പുതുതായി പത്ത് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്.
9 മുനിസിപ്പല്‍ സീറ്റുകളില്‍ ആറെണ്ണം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിനു മൂന്ന് സീറ്റുകള്‍ ലഭിച്ചു പഞ്ചായത്തുകളിലെ 28 സീറ്റുകളില്‍ 17 എണ്ണവും ബിജെപി നേടി . കോണ്‍ഗ്രസിന് 10 സീറ്റുകള്‍ ലഭിച്ചു . ഒരു സീറ്റ് സ്വതന്ത്രനാണ് .
കഴിഞ്ഞ വട്ടം 13 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. പട്ടേല്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ബിജെപിയാണ് വിജയിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: