ആലപ്പുഴ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ 21 വരെ യോഗാ വാരം ആഘോഷിക്കും. വിവിധ യോഗാമുറകള്‍ പരിചയപ്പെടുത്തുകയും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും റോഡ് ഷോ നടത്തുകയും ചെയ്യും. ഇന്ന് രാവിലെ 11ന് കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ വീണാ എന്‍. മാധവന് ഫ്ളാഗ് ഓഫ് ചെയ്യും. നഗരചത്വരത്തില്‍ റോഡ് ഷോ സമാപന പരിപാടി ജില്ലാപഞ്ചായത്ത് പ്രസി. ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഡോ. എ. ജയന്, തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: