ബാങ്കിനു മുന്നില്‍
നിരാഹാര സമരംം
മാവേലിക്കര: അര്‍ഹമായ ലോണ്‍ നിഷേധിച്ചതിനെതിരെ ബാങ്കിനു മുന്പില് യുവ സംരഭകന്റെ നിരാഹാരസമരം. പല്ലാരിമംഗലം തോണ്ട് കണ്ടത്തില്‍ വീട്ടില്‍ ജീവന് ആര്. കുറുപ്പ് (38) ആണ് പുന്നമൂട് ഫെഡറല്‍ ബാങ്കിനു മുന്നില്‍ ഇന്നലെ സമരം നടത്തിയത്.
പുന്നമൂട് ളാഹ ജങ്ഷനില്‍ പതഞ്ജലി ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ശ്രീ സായ് ട്രേഡ് ലിങ്ക് എന്ന സ്ഥാപനം മൂന്നു വര്‍ഷമായി നടത്തിവരികയാണ് ജീവന്. ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ആവശ്യത്തിനാണ് മുദ്രാ ലോണ്‍ പ്രകാരം 10 ലക്ഷരൂപയുടെ വായ്പയ്ക്ക് ജനുവരിയില്‍ ബാങ്കിനെ സമീപിച്ചത്.
ബാങ്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടും വായ്പ അനുവദിച്ചില്ല. കൂടാതെ ഇയാള്‍ സമര്‍പ്പിച്ച അപേക്ഷയിലെ തുക 10 ലക്ഷം രൂപ എന്നുളളത് അഞ്ച് ലക്ഷം രൂപ ആക്കി മാറ്റുകയും അപേക്ഷയിലെ മറ്റു വിവരങ്ങളും തിരുത്തി ക്യാഷ് ക്രഡിറ്റ് എന്ന നിലയില്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു എന്ന് ജീവന് ആരോപിക്കുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ സമരം ആരംഭിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ബിജെപി നേതാക്കള്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഇതിന് പ്രകാരം രണ്ടു ദിവസത്തിനുള്ളില്‍ ലോണ്‍ അനുവദിക്കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പു നല്കി. ഇതിനെ തുടര്‍ന്ന് വൈകിട്ട് ജീവന് സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: