മാരാരിക്കുളം: ശൃംഗേരി ശാരദാപീഠം ജഗദ്ഗുരു സ്വാമി ഭാരതീ തീര്‍ഥയ്ക്കും പിന്‍ഗാമി സ്വാമി വിധു ശേഖര ഭാരതിയ്ക്കും നാളെ മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. രാവിലെ 9.30ന് ക്ഷേത്രത്തില്‍ എത്തുന്ന സ്വാമിമാരെ ആചാരപൂര്‍വം പൂര്‍ണകുംഭം നല്കി എതിരേല്‍ക്കുമെന്ന് ദേവസ്വം മാനേജര്‍ ഡോ.വി.എസ്.ജയന് പറഞ്ഞു. സ്വാമിമാരെ ദര്‍ശിക്കുന്നതിനും അനുഗ്രഹം തേടുന്നതിനും സൗകര്യമുണ്ടാകുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: