കോട്ടയം: മാര്‍ക്സിസ്റ്റ് അക്രമ ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 9.30ന് മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്ടറേറ്റ് പടിക്കല്‍ ജനകീയധര്ണ്ണ നടത്തും.
ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന് അദ്ധ്യക്ഷത വഹിക്കും. ബിജെപി ദേശീയ നിര്‍വ്വഹാക സമിതിയംഗം പി.കെ. കൃഷ്ണദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ടി.എന്‍. നളിനാക്ഷന്, എ. കേരളവര്‍മ്മ, ജോസ് പന്തപ്പള്ളി, അനീഷ് ഇരട്ടയാനി, കെ.എസ്. ഓമനക്കുട്ടന്, ബിജു കൊല്ലപ്പള്ളി, മോഹനന് കുമരകം, വി.എസ്. രാമദാസ്, അരുണ്‍.കെ.സി എന്നിവര്‍ പ്രസംഗിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: