കോട്ടയ: ഗാര്‍ഹിക കീടനാശിനികളുടെ വിതരണത്തിലും വില്പനയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് അറിയിച്ചു. കോട്ടയം ജില്ലയിലെ എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും കൃഷി വകുപ്പില്‍ നിന്നും കീടനാശിനി വില്പന -വിതരണത്തിലുളള ലൈസന്‍സ് എടുക്കുണം. ഇതിന്റെ പകര്‍പ്പ് എല്ലാ റീട്ടെയില്‍ കടകളിലും പ്രദര്‍ശിപ്പിക്കണം. കീടനാശിനികളുടെ ലിസ്റ്റ് അടങ്ങിയ ലൈസന്‍സിന്റെ പകര്‍പ്പ് അതത് കൃഷി ഭവനില്‍ നല്‍കണം. കൃഷി വകുപ്പ് ലൈസന്‍സ് നല്കിയിട്ടുളള വിതരണക്കാരില്‍ നിന്നുളള ഉല്പന്നങ്ങള് മാത്രമേ റീടെയില്‍ ഷോപ്പുകളില്‍ സൂക്ഷിക്കാനും വില്പന നടത്താനും അനുവദിക്കുകയുള്ളൂ. ഹാര്‍ഡ് വെയര്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ മുഖേന ലൈസന്‍സില്ലാതെ കീടനാശിനി വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: