കഞ്ചാവ് വില്‍പ്പന യുവാവ് പിടിയില്‍

Tuesday 13 June 2017 9:33 pm IST

ചങ്ങനാശേരി: യുവാവ് 24പൊതി കഞ്ചാവുമായി പിടിയില്‍. ചങ്ങനാശേരി മാടപ്പള്ളി ഭാഗത്തു കിഴക്കേകുന്നില്‍ റിജോമോന്‍ ജോണ്‍(28)ആണ് പിടിയിലായത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് പിടികൂടിയത്. ഇയാള്‍ കഞ്ചാവുമായി വരുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാടപ്പള്ളി ഭാഗത്തുനിന്ന് പിടിയിലായത്. കഞ്ചാവ് ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടാല്‍ മൊത്തക്കച്ചവടക്കാരെ സമീപിച്ച് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഗ്രേഡ് അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ്.എം.തോമസ്, പ്രിവന്റീവ് ഓഫീസര്‍മാരായ സജികുമാര്‍, ശ്രീകുമാര്‍, എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.