മറയൂര്‍: ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്. മറയൂര്‍ സ്വദേശിനിയായ അങ്കണവാടി ടീച്ചര്‍ അന്ന ലക്ഷ്മി (31)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ചമ്പക്കാടിന് സമീപത്ത് വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഡ്രൈവറടക്കം നാല് പേര് ഉണ്ടായിരുന്നെങ്കിലും അന്ന ലക്ഷ്മിക്ക് മാത്രമാണ് പരിക്കേറ്റത്. കാലിനും തലയ്ക്കും സാരമായി പരിക്കേറ്റ ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായന്നന് കുടിയില്‍ നിന്നും മറയൂരിലേയ്ക്ക് വരും വഴിയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: