മിയാമി: ചാരവൃത്തിക്കേസില്‍ പനാമ മുന്‍ പ്രസിഡന്റ് റിക്കാര്‍ഡോ മാര്ടിനെല്ലി അറസ്റ്റില്‍. പനാമ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മിയാമിക്ക് സമീപത്തു നിന്നാണ് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്റര്‍പോളും ഇയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2009- 2014ല്‍ പനാമ പ്രസിഡന്റായിരിക്കെ പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്ത് 150 രാഷ്ട്രീയ എതിരാളികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. 2015 ഡിസംബറില്‍ പനാമ കോടതിയില്ഹാരജാകാന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: