സൈന, സിന്ധു മുന്നോട്ട്

Tuesday 13 June 2017 9:48 pm IST

ജക്കാര്‍ത്ത: സൈന നെഹ്‌വാള്‍, പി.വി. സിന്ധു എന്നിവര്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ടില്‍ സൈന മുന്‍ ലോക ചാമ്പ്യന്‍തായ്‌ലന്‍ഡിന്റെ റച്ചാനോക് ഇന്റാനോനിനെ കീഴടക്കിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ ജയം. സ്‌കോര്‍: 17-21, 21-18, 21-12. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം തുടര്‍ച്ചയായി രണ്ടു ഗെയിമുകള്‍ സ്വന്തമാക്കിയാണ് സൈന വിജയം നേടിയത്. കളി 57 മിനിറ്റ് നീണ്ടുനിന്നു. തായ്‌ലന്‍ഡ് താരം പോണ്‍പോവീ ചോചുവോങിനെ തകര്‍ത്താണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. വെറും 33 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-12, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.