ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെ ഒന്നാമതായിരുന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
അതേസമയം ഏകദിന ടീം റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നില്‍ മൂന്നാമതാണ് ടീം ഇന്ത്യ.
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നേടിയ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറികളാണ് റാങ്കിങ്ങില്‍ കോഹ്ലിയെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിച്ചത്. ഓസീസ് താരം ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ആദ്യ പത്തില്‍ ഇടംപിടിച്ചു.
ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ ഹെയ്സല്‍വുഡാണ് ഒന്നാമത്. കരിയറില്‍ ആദ്യമായാണ് ഹെയ്സല്‍വുഡ് ഇൗ നേട്ടം കൈവരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാം സ്ഥാനത്തും. അതേസമയം ഇന്ത്യന്‍ ബൗളര്‍മാരാരും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടില്ല.
ഓള് റൗണ്ടര്‍മാരില്‍ ഒന്നാമന് ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന് തന്നെ. പാക്കിസ്ഥാന് താരം മുഹമ്മദ് ഹാഫീസ് രണ്ടാമതും അഫ്ഗാന്റെ മുഹമ്മദ് നബി മൂന്നാമതും. എട്ടാമതുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: