കോട്ടയം: എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് സംസ്ഥാന സര്‍ക്കാര്‍ കൈകഴുകാന്‍ ശ്രമിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം വില നിശ്ചയിക്കണം. റബ്ബറിന് ഇരുനൂറ് രൂപ അടിസ്ഥാന വിലയാക്കണം. കര്‍ഷക പെന്ഷന് കുടിശിക ഉടന്‍ നല്‍കാനും സര്‍ക്കാര്‍ തയാറാവണമെന്ന് മാണി ആവശ്യപ്പെട്ടു.
കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരളാ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി 23ന് കോട്ടയത്ത് ട്രെയിന്‍ തടയും. 30ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോള്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് പ്രതികരിച്ച മാണി, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: