ബാലുശ്ശേരി അക്രമം: രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ അറസ്റ്റില്‍

Tuesday 13 June 2017 10:14 pm IST

ബാലുശ്ശേരി: ആര്‍എസ്എസ് ബാലുശ്ശേരി താലൂക്ക് കാര്യാലയം തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ അറസ്റ്റില്‍. തുരുത്യാട് തൂണന്‍കണ്ടി അതുല്‍ (21), തുരുത്യാട് കല്ലിലകത്തൂട്ട് അക്ഷയ് (21) എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. അക്രമ സംഭവങ്ങളുമായി ഇതുവരെ റിമാന്റിലായവരുടെ എണ്ണം പതിനൊന്നായി. സമാധാനത്തിന് സര്‍വ്വകക്ഷി യോഗം ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടി ഓഫീസുകള്‍ക്കുള്ള പോലീസ് കാവല്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.