തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയില്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷന് ഗുരുകുലം’ പദ്ധതിയുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ ടി.പി. സെന്‍കുമാര്‍ നിര്‍ദ്ദേശം നല്കി. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ദുരുപയോഗം എന്നിവ തടയുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കാനും നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: