കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ രണ്ടു ദിവസങ്ങളിലായി അഞ്ചുപേര്‍ തെളിവെടുപ്പിന് ഹാജരായി.
259 വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്കാന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അഞ്ചു പേര് ഹാജരായത്. ഹാജരായ അഞ്ചുപേരും വോട്ട് ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ അറിയിച്ചു. കേസില്‍ തെളിവെടുപ്പ് തുടരും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് യുഡിഎഫിലെ പി. ബി. അബ്ദുള്‍ റസാഖാണ് വിജയിച്ചത്. സുരേന്ദ്രനെ 89 വോട്ടുകള്‍ക്കാണ് റസാഖ് തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: