കൊച്ചിയില്‍ മാലിന്യ നീക്കം പിഴച്ചു; മേയര്‍ക്കെതിരെ ഭരണ പക്ഷവും

Tuesday 13 June 2017 10:41 pm IST

  കൊച്ചി : നഗരത്തിലെ മാലിന്യനീക്കം പിഴച്ചതിനെതിരെതിരെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു ഇത്. മാലിന്യ നീക്കത്തിന് നല്‍കിയ കരാര്‍ റദ്ദുചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നീക്കവും ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരത്തിലെ വെള്ളക്കെട്ടിലും മാലിന്യ കൂമ്പാരത്തിലും മനം മടുത്ത് യോഗത്തില്‍ മേയര്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ ആഞ്ഞടിച്ചു. വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ മാലിന്യ നീക്കത്തിലും മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും മേയറുടെ പിഴവുകള്‍ സമ്മതിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് മാലിന്യ നീക്കത്തില്‍ പാളിച്ച പറ്റിയതായി തുറന്ന് സമ്മതിച്ചു. ലോറികള്‍ വിട്ടു നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായും വിനോദ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം ഹാരിസ്, കെ ആര്‍ പ്രേം കുമാര്‍, എം പ്രേമചന്ദ്രന്‍, ആന്റണി പൈനൂത്തറ തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചു. ബിജെപി അംഗമായ ശ്യാമള എസ് പ്രഭു, പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചു. നഗരം വെള്ളക്കെട്ടിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ വിവിധ ഏജന്‍സികളുടെ കാര്യക്ഷമമായ സഹകരണം ലഭിക്കാതെ പോയതാണ് അതിന് കാരണമെന്നായിരുന്നു മേയറുടെ വിശദീകരണം. പിഡബഌൂഡി, മെട്രോ, റെയില്‍വെ, പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയവരെ കുറ്റപ്പെടുത്തി മേയര്‍ സംസാരിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന നടപടിയാണ് മേയര്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ചെലവഴിച്ചത് ആറരക്കോടി രൂപയാണെന്ന് കൗണ്‍സിലംഗങ്ങള്‍ ചൂണ്ടികാട്ടി. പാവപ്പെട്ടവനും ചേരിനിവാസികളും വെള്ളത്തിലാണ് ജീവിക്കുന്നതെന്ന് കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു. അടിസ്ഥാനകൊച്ചിയില്‍ മാലിന്യ നീക്കം പിഴച്ചു; മേയര്‍ക്കെതിരെ ഭരണ പക്ഷവും കൊച്ചി : നഗരത്തിലെ മാലിന്യനീക്കം പിഴച്ചതിനെതിരെതിരെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു ഇത്. മാലിന്യ നീക്കത്തിന് നല്‍കിയ കരാര്‍ റദ്ദുചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നീക്കവും ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരത്തിലെ വെള്ളക്കെട്ടിലും മാലിന്യ കൂമ്പാരത്തിലും മനം മടുത്ത് യോഗത്തില്‍ മേയര്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ ആഞ്ഞടിച്ചു. വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ മാലിന്യ നീക്കത്തിലും മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും മേയറുടെ പിഴവുകള്‍ സമ്മതിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് മാലിന്യ നീക്കത്തില്‍ പാളിച്ച പറ്റിയതായി തുറന്ന് സമ്മതിച്ചു. ലോറികള്‍ വിട്ടു നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായും വിനോദ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം ഹാരിസ്, കെ ആര്‍ പ്രേം കുമാര്‍, എം പ്രേമചന്ദ്രന്‍, ആന്റണി പൈനൂത്തറ തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചു. ബിജെപി അംഗമായ ശ്യാമള എസ് പ്രഭു, പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചു. നഗരം വെള്ളക്കെട്ടിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ വിവിധ ഏജന്‍സികളുടെ കാര്യക്ഷമമായ സഹകരണം ലഭിക്കാതെ പോയതാണ് അതിന് കാരണമെന്നായിരുന്നു മേയറുടെ വിശദീകരണം. പിഡബഌൂഡി, മെട്രോ, റെയില്‍വെ, പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയവരെ കുറ്റപ്പെടുത്തി മേയര്‍ സംസാരിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന നടപടിയാണ് മേയര്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ചെലവഴിച്ചത് ആറരക്കോടി രൂപയാണെന്ന് കൗണ്‍സിലംഗങ്ങള്‍ ചൂണ്ടികാട്ടി. പാവപ്പെട്ടവനും ചേരിനിവാസികളും വെള്ളത്തിലാണ് ജീവിക്കുന്നതെന്ന് കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു. അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു കാര്യവും മേയര്‍ പരിഗണിക്കുന്നില്ല. ദുരിതബാധിതരെ കാണാന്‍ പോലും മേയര്‍ വരുന്നില്ലെന്നും ബെനഡിക്ട് പറഞ്ഞു. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് അതിരൂക്ഷമാണെന്നും അതിന് മെട്രോയോ മറ്റ് ഏജന്‍സികളോ കാരണക്കാരല്ലെന്നും കൗണ്‍സിലര്‍ പി കെ പ്രകാശന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ താഴെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും ഉയര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ നിര്‍ത്തിവെച്ച് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. ചര്‍ച്ചയുമായി സഹകരിക്കണമെന്ന മേയറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സീറ്റുകളിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ പുനരാരംഭിച്ചത്. ജനവിഭാഗത്തിന്റെ ഒരു കാര്യവും മേയര്‍ പരിഗണിക്കുന്നില്ല. ദുരിതബാധിതരെ കാണാന്‍ പോലും മേയര്‍ വരുന്നില്ലെന്നും ബെനഡിക്ട് പറഞ്ഞു. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് അതിരൂക്ഷമാണെന്നും അതിന് മെട്രോയോ മറ്റ് ഏജന്‍സികളോ കാരണക്കാരല്ലെന്നും കൗണ്‍സിലര്‍ പി കെ പ്രകാശന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ താഴെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും ഉയര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ നിര്‍ത്തിവെച്ച് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. ചര്‍ച്ചയുമായി സഹകരിക്കണമെന്ന മേയറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സീറ്റുകളിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ പുനരാരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.