മൂന്നാര്‍: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ കടുവ ഇറങ്ങി. മേയാന്‍ വിട്ട പശുക്കളെ ആക്രമിച്ചു. മൂന്നര വയസ്സുള്ള പശുവിനെ കൊന്നു. ഏഴു വയസ്സുള്ള പശു പരുക്കുകളോടെ രക്ഷപെട്ടു.
കണ്ണന് ദേവന് കമ്പനി നല്ലതണ്ണി ഗ്രൂപ്പ് പെരിയവരൈ എസ്റ്റേറ്റ് ആനമുടി ഡിവിഷനില്‍ താമസിക്കുന്ന സെല്വകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെയാണ് കടുവ ആക്രമിച്ചത്. മൂന്നാര്‍ സീനിയര്‍ വെറ്ററിനറി ഡോക്ടറും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഒരു മാസത്തിന് മുമ്പ്് ഇതേ ഡിവിഷനില്‍ മറ്റൊരു പശുവും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സമീപത്തെ എസ്റ്റേറ്റുകളിലായി പത്തിലധികം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: