വിളപ്പില്‍: തോന്നയ്ക്കല്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനെ അഭിനന്ദിച്ച് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ട്രസ്റ്റിന്റെ സേവനങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നേരിട്ടെഴുതിയ കത്തില്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ട്രസ്റ്റ് കാഞ്ഞങ്ങാട് സ്ഥാപിച്ച ടൗണ്‍ഷിപ്പിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ‘ഈ സേവനം രാജ്യത്തിന് മാതൃക ‘ എന്നാണ് അദ്ദേഹം അഭിനന്ദന സന്ദേശത്തില്‍ കുറിച്ചത്. പ്രധാനമന്ത്രി സ്നേഹ സന്ദേശമയക്കുന്നത് ആദ്യാനുഭവമെന്ന് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത സേവന പ്രവര്‍ത്തനങ്ങളുടെ വറ്റാത്ത ഉറവയാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്. ക്യാഷ് കൗണ്ടറില്ലാത്ത ലോകത്തെ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പണിപ്പുരയിലാണ് ട്രസ്റ്റ്. സത്യസായി ട്രസ്റ്റിലൂടെ സേവനം തപസ്യയാക്കിയ കെ.എന്‍.ആനന്ദകുമാറിനെ ലജന്റ് അവാര്‍ഡ് നല്കി ‘ജന്മഭൂമി’ ഈ വര്‍ഷം ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: