സംരക്ഷിത അധ്യാപകരുടെ എണ്ണം കൂടിയേക്കും

Tuesday 13 June 2017 10:46 pm IST

കാക്കനാട്: എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് സംരക്ഷിത അധ്യാപകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയേക്കും. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ ആറാം പ്രവൃത്തി ദിനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 4,479 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായത്. മുന്‍ കാലങ്ങളിലെ മുഴുവന്‍ സംരക്ഷിത അധ്യാപ നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇത്തവണ സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ആറാം പ്രവൃത്തിദിന കണക്കുകള്‍ നല്‍കുന്ന സൂചന. ജില്ലയിലെ 535 എയ്ഡഡ് സ്‌കൂളുകളിലായി ഈ അധ്യായന വര്‍ഷം 4,479 കുട്ടികളാണ് കുറഞ്ഞത്. അതെ സമയം 376 സര്‍ക്കാര്‍ സ്‌കൂളുകളിലായി 104 കുട്ടികളും കുറഞ്ഞു. എണ്ണത്തില്‍ കൂടുതലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് സംരക്ഷിത അധ്യാപകര്‍ കൂട്ടത്തോടെ എത്തുക സര്‍ക്കാര്‍ സ്‌കൂളുകളിലേക്കായിരിക്കും. നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാല്‍ എയ്ഡഡ് സംരക്ഷിത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലായിരുക്കും നിയമനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതരാകും. ഡിവിഷനും കുട്ടികളുടെ എണ്ണവും കുറഞ്ഞു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കില്‍ നിലവില്‍ ലാഭകരമല്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ ജില്ലയില്‍ 213 എണ്ണമാണ്. എന്നാല്‍ ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ 284 എണ്ണമുണ്ട്. കുറഞ്ഞത് നാല് ഡിവിഷനും 100 കുട്ടികളുമാണ് ലാഭകരമല്ലാത്ത സ്‌കൂളുകളായി വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. എന്നാല്‍ ഏക അധ്യാപകനും ഏകവിദ്യാര്‍ഥിയുമായി പട്ടികയില്‍ ഇടം തേടുന്ന സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 15ലെ സ്റ്റാഫ് ഫിക്സേഷന്‍ കഴിഞ്ഞാല്‍ മാത്രമേ എത്രമാത്രം അധ്യാപകര്‍ സംരക്ഷിതരാകുമെന്ന് പറയനാവൂ. ഡിവിഷനും കുട്ടികളും കുറവുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ സ്ഥലം മാറ്റ ഭീതിയിലാണെങ്കില്‍ എയ്ഡഡ് സകൂള്‍ അധ്യാപകര്‍ ഏറെക്കാലം സംരക്ഷിതരായി കഴിയേണ്ടിവരുന്നതാണ് അവരെ അലട്ടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 350 മുതല്‍ 400 വരെ എയ്ഡയ് സ്‌കൂള്‍ സംരക്ഷിത അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയത്. ജില്ലയില്‍ ആകെ 1014 സ്‌കൂളുകള്‍ ഉള്ളതില്‍ ടെക്നികള്‍ ആറ് ടെക്നിക് സ്‌കൂളുകള്‍ ഉള്‍പ്പെടെ 376 സര്‍ക്കാര്‍ സ്‌കൂളുകളും 535 എയ്ഡഡ് സ്‌കൂളുകളും 103 അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്.കാക്കനാട്: എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് സംരക്ഷിത അധ്യാപകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയേക്കും. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ ആറാം പ്രവൃത്തി ദിനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 4,479 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായത്. മുന്‍ കാലങ്ങളിലെ മുഴുവന്‍ സംരക്ഷിത അധ്യാപ നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇത്തവണ സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ആറാം പ്രവൃത്തിദിന കണക്കുകള്‍ നല്‍കുന്ന സൂചന. ജില്ലയിലെ 535 എയ്ഡഡ് സ്‌കൂളുകളിലായി ഈ അധ്യായന വര്‍ഷം 4,479 കുട്ടികളാണ് കുറഞ്ഞത്. അതെ സമയം 376 സര്‍ക്കാര്‍ സ്‌കൂളുകളിലായി 104 കുട്ടികളും കുറഞ്ഞു. എണ്ണത്തില്‍ കൂടുതലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് സംരക്ഷിത അധ്യാപകര്‍ കൂട്ടത്തോടെ എത്തുക സര്‍ക്കാര്‍ സ്‌കൂളുകളിലേക്കായിരിക്കും. നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാല്‍ എയ്ഡഡ് സംരക്ഷിത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലായിരുക്കും നിയമനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതരാകും. ഡിവിഷനും കുട്ടികളുടെ എണ്ണവും കുറഞ്ഞു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കില്‍ നിലവില്‍ ലാഭകരമല്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ ജില്ലയില്‍ 213 എണ്ണമാണ്. എന്നാല്‍ ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ 284 എണ്ണമുണ്ട്. കുറഞ്ഞത് നാല് ഡിവിഷനും 100 കുട്ടികളുമാണ് ലാഭകരമല്ലാത്ത സ്‌കൂളുകളായി വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. എന്നാല്‍ ഏക അധ്യാപകനും ഏകവിദ്യാര്‍ഥിയുമായി പട്ടികയില്‍ ഇടം തേടുന്ന സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 15ലെ സ്റ്റാഫ് ഫിക്സേഷന്‍ കഴിഞ്ഞാല്‍ മാത്രമേ എത്രമാത്രം അധ്യാപകര്‍ സംരക്ഷിതരാകുമെന്ന് പറയനാവൂ. ഡിവിഷനും കുട്ടികളും കുറവുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ സ്ഥലം മാറ്റ ഭീതിയിലാണെങ്കില്‍ എയ്ഡഡ് സകൂള്‍ അധ്യാപകര്‍ ഏറെക്കാലം സംരക്ഷിതരായി കഴിയേണ്ടിവരുന്നതാണ് അവരെ അലട്ടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 350 മുതല്‍ 400 വരെ എയ്ഡയ് സ്‌കൂള്‍ സംരക്ഷിത അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയത്. ജില്ലയില്‍ ആകെ 1014 സ്‌കൂളുകള്‍ ഉള്ളതില്‍ ടെക്നികള്‍ ആറ് ടെക്നിക് സ്‌കൂളുകള്‍ ഉള്‍പ്പെടെ 376 സര്‍ക്കാര്‍ സ്‌കൂളുകളും 535 എയ്ഡഡ് സ്‌കൂളുകളും 103 അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.