30 കുടുംബങ്ങള്‍ ദുരിതത്തില്‍

Tuesday 13 June 2017 10:48 pm IST

  കാക്കനാട് :പുഴുശല്യം രൂക്ഷമായതോടെ വീടൊഴിയേണ്ട അവസ്ഥയിലാണ് കൊല്ലംകുടിമുകള്‍ കണ്ണംകുളം ചക്കാലപ്പാടം റോഡിലെ 30 ല്‍പ്പരം വീടുകളിലെ ആളകള്‍. വീടുകളില്‍ നിന്ന് മുറ്റത്തേക്കും റോഡിലേക്കും ഇറങ്ങാന്‍ കഴിയാതെ വീടിനുള്ളിലാണ് സ്ത്രീകളും കുട്ടികളും. പ്രായമായവരാണ് കൂടുതല്‍ ദുരിതത്തിലായത്. മഴ കുറഞ്ഞതോടെയാണ് സമീപത്തെ ഒഴിഞ്ഞ പറമ്പുകളിലെ കാടുകളില്‍ നിന്ന് ചൊറിയന്‍ പുഴുക്കള്‍ കൂട്ടത്തോടെ വീടുകളിലേക്ക് ഇഴഞ്ഞെത്താന്‍ തുടങ്ങിയത്. മൂന്നു ദിവസമായി പുഴുക്കളുടെ ഭീതിയിലാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കഴിയുന്നത്. ചൊറിയന്‍ പുഴു ശല്യം രൂക്ഷമായതോടെ വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കാക്കനാട് കൊല്ലംകുടിമുകള്‍ കണ്ണംകുളം ചക്കാലപ്പാടം റോഡിലെ 30 ഓളം കുടുംബങ്ങള്‍. മഴ കുറഞ്ഞതോടെ സമീപത്തെ പറമ്പുകളിലെ കുറ്റിക്കാടുകളില്‍ നിന്നാണ് ചൊറിയന്‍ പുഴുക്കള്‍ കൂട്ടത്തോടെ വീടുകളിലേക്ക് ഇഴഞ്ഞെത്താന്‍ തുടങ്ങിയത്. മൂന്നു ദിവസമായി പുഴുക്കളുടെ ആക്രമണ ഭീതിയിലാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കഴിയുന്നത്. പുഴുക്കളെ ഭയന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥായിലാണ് കുടുംബാംഗങ്ങള്‍ കഴിയുന്നത്. പുറത്തിറങ്ങിയാല്‍ ശരീരത്തിലോ വസ് ത്രത്തിലോ കയറിക്കൂടുന്ന പുഴുക്കല്‍ അസഹനീയമായ ചൊറിച്ചലാണ് അനുഭവപ്പെടുന്നത്. വസ്ത്രങ്ങളുടെ ഇടയില്‍ കയറി കൂടുന്ന പുഴുക്കളെ കാണാതെ വസ്ത്രം ധരിക്കുന്നവര്‍ക്കും അസഹനീയമായ ചൊറിച്ചലാണ് അനുഭവപ്പെടുന്നത്. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലെ കാടുകളിലാണ് പുഴുക്കളുടെ വാസകേന്ദ്രം. ഇവിടെ നിന്നും വീടുകളിലേക്കും എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ജനം. മുന്‍ കാലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമായിരുന്നു പുഴു ശല്യം. ഇത്തവണ കാര്യമായ ആക്രമണമാണ് പുഴുക്കളില്‍ നിന്നുണ്ടാകുന്നതെന്ന് കുടിലില്‍ നിസാര്‍ പറഞ്ഞു. ദേഹത്തോ വസ്ത്രങ്ങളി്ലോ കയറുന്ന പുഴുക്കള്‍ വീടിനത്തേക്കും എത്തുന്നു. മഴമാറി വെയില്‍ കണ്ടതോടെ വീടിന് മുന്നിലെ വഴിയില്‍ പുഴുക്കള്‍ നിറഞ്ഞിരിക്കുകയാണ്. വീടിനുള്ളിലെ വസ്ത്രങ്ങളും കട്ടിലിലും വരെ പുഴുക്കള്‍ എത്തിയതോടെ ദുരിതിത്തിലായിരിക്കുകയാണ് കുടുംബാംഗങ്ങള്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.