തിരുവനന്തപുരം: ദേവസ്വം ശാന്തിക്കാരുടെ നിയമനത്തില്‍ സംവരണം പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ ബ്രാഹ്മണര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് അഖില കേരള തന്ത്രിമണ്ഡലം ദേവസ്വം മന്ത്രി കടംകം പള്ളി സുരേന്ദ്രന് നിവേദനം നല്കി.
മുന്നാക്ക സമുദായ വികസന കോര്പ്പറേഷന് ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുമ്പോള്‍ ബ്രാഹ്മണര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക, വിവിധ ദേവസ്വം ബോര്‍ഡുകളില്‍ പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരെ നിശ്ചയിക്കുമ്പോള്‍ മുന്നോക്ക സമുദായങ്ങളിലെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികള്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ആര്.നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന് പോറ്റി, സംസ്ഥാന വൈസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണുനമ്പൂതിരി, ട്രഷറര്‍ എസ്.ഗണപതിപോറ്റി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് നിവേദനംനല്കിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: