തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവത്കരിക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. നീതി ആയോഗിന്റെ പ്രവര്‍ത്തനം തൊഴിലാളി വിരുദ്ധവും കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്നതുമാണെന്ന് ജയകുമാര്‍ ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പേരൂര്‍ക്കട ഫാക്ടറിയുടെ മുമ്പില്‍ ആരംഭിച്ച 24 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറര്‍ ബി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ പി. ശ്രീകുമാര്‍, എം. അനില്‍കുമാര്‍ , സി. ജയകുമാര്‍ , സിജി, അജിത്ത്കുമാര്‍ , എല്‍ജു മാത്യൂ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: