വിഴിഞ്ഞം : കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരന് സഹോദരിയുടെ വീടിന് തീവച്ചു.ആളിപ്പടര്‍ന്ന തീയില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെയുളളവ കത്തി നശിച്ചു. തൊട്ടടുത്തുള്ള ഷെഡും കത്തി നശിച്ചു. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. അമ്പലത്തും മൂല പുറമ്പോക്ക് പുരയിടത്തില്‍ ബിനിതയുടെ വീടിനാണ് സഹോദരന് ബിനു തീ വച്ചത്.
സഹോദരിയുടെ വീട്ടിലാണ് ബിനു താമസിച്ചിരുന്നത്. തീ ആളിപ്പടരുന്ന സമയത്ത് വീടിനുള്ളില്‍ മൂന്ന് ഗ്യാസ് കുറ്റികള്‍ ഉണ്ടായിരുന്നെങ്കിലും വിഴിഞ്ഞത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ചുമരുകള്‍ വിണ്ട്കീറിയതിനാല് വീട് താമസയോഗ്യമല്ലാതായതായി യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയം ഉണ്ടെന്നും സംഭവ ശേഷം ഇയാള്‍ ഒളിവില്‍ പോയതായും വിഴിഞ്ഞം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: