ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; 30 പേര്‍ക്ക് പരിക്ക്

Wednesday 14 June 2017 2:29 pm IST

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ 27 നിലകളുള്ള ഫ്ലാറ്റിന്​ തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ 30ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുന്നൂറോളം അഗ്നി ശമന യുണിറ്റുകൾ സ്ഥലത്തെത്തി രക്ഷാ​പ്രവർത്തനം തുടരുന്നു. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 27 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നും നിരവധി പേർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നും ദൃസാക്ഷികള്‍ പറയുന്നു.  തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.