ശിവരാജ് സിങ് ഇന്ന് മന്ദ്‌സോറില്‍

Wednesday 14 June 2017 11:00 am IST

ഭോപാല്‍: മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് മന്ദ്‌സോറിലെത്തും. ഇവിടെ പ്രക്ഷോഭത്തിനിരയായി കൊല്ലപ്പെട്ട ആറ് കര്‍ഷകരുടെ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തുന്ന ശിവരാജ് സിങ്, മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും നല്‍കും. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇവിടെ രാഷ്ട്രീയനേതാക്കള്‍ പ്രവേശിക്കുന്നത് പോലീസ് വിലക്കിയിരുന്നു. നേരത്തെ കര്‍ഷകപ്രതിഷേധത്തെ മുതലെടുത്ത് മന്ദ്‌സോറിലെത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.