പ്രതിഷേധ കൂട്ടായ്മയില്‍ ആയിരങ്ങള്‍

Wednesday 14 June 2017 3:26 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന സിപിഎം അക്രമത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിവാര്‍ സംഘടനകളുടെ കാര്യാലയങ്ങള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍, അവരുടെ വീടുകള്‍ എന്നിവയ്ക്കു നേരെ സിപിഎം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനത്തുടനീളം ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ മുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തുപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ബഹുജന ധര്‍ണ്ണ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്. കോട്ടയത്ത് കളക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച ജനകീയ കൂട്ടായ്മയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ടി.എന്‍. നളിനാക്ഷന്‍, എ. കേരളവര്‍മ്മ, ജോസ് പന്തപ്പള്ളി, അനീഷ് ഇരട്ടയാനി, കെ.എസ്. ഓമനക്കുട്ടന്‍, ബിജു കൊല്ലപ്പള്ളി, മോഹനന്‍ കുമരകം, വി.എസ്. രാമദാസ്, അരുണ്‍.കെ.സി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.