പോലീസ്‌സ്റ്റേഷന്‍ കൊതുകിന് താവളം

Wednesday 14 June 2017 1:35 pm IST

ചാത്തന്നൂര്‍: പല കേസുകളിലായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുന്ന വാഹനങ്ങളില്‍ ഏറിയപങ്കും ഇരുചക്രവാഹനങ്ങളാണ്. ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്ത മിക്ക വാഹനങ്ങളും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടമസ്ഥരെ അറിയിച്ചതിന് ശേഷം ആക്രിയായി കണക്കാക്കി ലേലത്തില്‍ വില്‍ക്കാറാണ് പതിവ്. മിക്ക സ്റ്റേഷനുകളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങള്‍ കുന്നുകൂടി കിടപ്പുണ്ട്. പുറത്ത് കൂട്ടിയിട്ടിരിക്കുന്ന ഇവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുകയാണ്. പാരിപ്പള്ളി സ്റ്റേഷനില്‍ എസ്‌ഐ അടക്കം എട്ട് പോലീസുകാര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം വളരെ കൂടുതലാണ്. കൊതുക്— നിര്‍മ്മാര്‍ജ്ജനത്തിന്റ ഭാഗമായുള്ള നടപടികളില്‍ ഇത് കൂടി പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.