ഹൈദരാബാദ്: ഷംഷാബാദിലെ അനുപമ റെസിഡന്‍സി ലോഡ്ജില്‍ അഗ്നിബാധ. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. എട്ടുനില കെട്ടിടത്തിന്റെ താഴ്ത്തെ രണ്ടു നിലകള്‍ക്കാണ് തീപിടിത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന്റെ മുകളിലെ നിലകളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 30 പേരെ അഗ്നിശമസേന രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അഗ്നിശമസേനയുടെ സമയോജിതമായ ഇടപെടല്‍മൂലം ആളാപായം ഇല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: