സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് യുവതാരം അജു

Wednesday 14 June 2017 3:49 pm IST

സന്തോഷ് പണ്ഡിറ്റിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് യുവതാരം അജു വര്‍ഗ്ഗീസ് രംഗത്തെത്തി. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അജു പങ്കുവെച്ചു. അതിയായ ബഹുമാനം തോന്നുന്നു, നിങ്ങളൊരു മാതൃകയാണെന്നും അജു കുറിച്ചു. കഴിഞ്ഞ ദിവസമാണ് കോളനിയില്‍ പണ്ഡിറ്റ് എത്തിയത്. കോളനി നിവാസികള്‍ക്കുള്ള ഭക്ഷണ സാധനങ്ങളും, കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, ഫീസും കൈമാറിയാണ് പണ്ഡിറ്റ് മടങ്ങിയത്. കഴിഞ്ഞ ഓണത്തിന് അട്ടപ്പാടിയിലെ ഊരിലും പണ്ഡിറ്റ് സഹായവുമായി എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.