കൊല്‍ക്കത്തയെ മിനി പാക്കിസ്ഥാനാക്കാനുള്ള ശ്രമം വിലപ്പോവില്ല

Wednesday 14 June 2017 5:27 pm IST

മമതാ ബാനര്‍ജി,​ ഫിര്‍ഹദ് ഹക്കീം

രാജ്യത്തെ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ പശ്ചിമ ബംഗാളിനെ യഥാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കേണ്ടത് പശ്ചിമ ബംഗ്ലാദേശെന്നാണ്. അതിന് കാരണമോ മുഖ്യമന്ത്രി മമത ബാനര്‍ജിയും. വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഭൂരിപക്ഷ സമുദായമായ ഇസ്ലാമിനോട് ചേര്‍ന്ന് നില്‍ക്കാനാണ് മമതയ്ക്ക് താല്‍പര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ഇമാം ബര്‍കത്തിയെ പോലുള്ളവരാണ് മമതയ്ക്ക് പിന്തുണയുമായി നിലകൊള്ളുന്നതെന്നതും ശ്രദ്ധേയമാണ്.

മമത ബാനര്‍ജി മന്ത്രിസഭയിലുള്ളവരും തങ്ങളാലാകും വിധം കൊല്‍ക്കത്തയെ, ബംഗ്ലാദേശും പാക്കിസ്ഥാനുമൊക്കെ ആക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊല്‍ക്കത്ത മന്ത്രി ഹക്കീം തന്നെ അതിന് ഉദാഹരണമാണ്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് മേഖലയെ ‘മിനി പാക്കിസ്ഥാന്‍’ എന്ന് പരാമര്‍ശിച്ചായിരുന്നു കൊല്‍ക്കത്ത മന്ത്രിസഭയിലെ നഗര വികസനമന്ത്രി ഫിര്‍ഹദ് ഹക്കീം രംഗത്ത് വന്നത്. ‘ഡോണ്‍’ എന്ന പാക്കിസ്ഥാനി ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കീം വിവാദ പരാമര്‍ശം നടത്തിയത്. ഹക്കീം നല്‍കിയ അഭിമുഖത്തിന് ‘ക്യാന്‍വാസിങ് ഇന്‍ മിനി പാക്കിസ്ഥാന്‍ ഓഫ് കൊല്‍ക്കത്ത’ എന്നാണ് പത്രത്തില്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത്. മലീഹ ഹമീദ് സിദ്ദിഖിയെന്ന ജേര്‍ണലിസ്റ്റാണ് ‘ഡോണ്‍’ പത്രത്തിന് വേണ്ടി ഹക്കീമിന്റെ അഭിമുഖം നടത്തിയത്. അഭിമുഖത്തിനിടെ ഹക്കീമിന്റെ മറ്റൊരു പരാമര്‍ശവും വിമര്‍ശനം ഉയര്‍ത്തുന്നതാണ്. കൊല്‍ക്കത്തയിലെ മിനി പാക്കിസ്ഥാനിലേയ്ക്ക്(ഗാര്‍ഡന്‍ റീച്ച്) കൊണ്ടു പോകാമെന്നാണ് മലീഹയോട് ഹക്കീം പറഞ്ഞത്. ഹക്കീമിന്റെ മണ്ഡലമാണ് ഗാര്‍ഡന്‍ റീച്ച്.

വിവാദ പരാമര്‍ശനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഹക്കീം പറഞ്ഞത്, മാധ്യമങ്ങള്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും പറയുകയാണെങ്കില്‍ അതിനെ എല്ലാവരും ശരിവയ്ക്കും. എന്നാല്‍ ഒരു മുസ്ലീമായ താനെന്തെങ്കിലും പറയുകയാണെങ്കില്‍ അതിന് കുഴപ്പങ്ങള്‍ കണ്ടെത്തും. ഇതിനെ വിവേചനമെന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഹക്കീം പറഞ്ഞു. താന്‍ ഗാര്‍ഡന്‍ റീച്ചിനെ മിനി പാക്കിസ്ഥാനെന്ന് പരാമര്‍ശിച്ചിട്ടില്ലെന്നും ഹക്കീം വാദിക്കുന്നു. താന്‍ അത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. തന്റെ മണ്ഡലമായ ഗാര്‍ഡന്‍ റീച്ചിലേയ്ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള ജേര്‍ണലിസ്റ്റ് വന്നത് തന്നെ യാദൃശ്ചികമാണെന്നും ഹക്കീം പറഞ്ഞു.

ഏറെ ചരിത്ര പ്രാധാന്യമുള്ള കൊല്‍ക്കത്തയെ ഭീകരതയുടെ നിഴല്‍ വീഴ്ത്താനുള്ള തീവ്രമായ പരിശ്രമങ്ങളാണ് മമതയും കൂട്ടരും നടത്തിവരുന്നതെന്ന് സംശയിക്കാതെ തരമില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണ മികവ് ജനങ്ങളിലേറെ വിശ്വാസം ജനിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ മമതയുടേയും പുതിയ പങ്കാളികളുടേയും അണിയറയില്‍ അരങ്ങേറുന്ന നാടകങ്ങള്‍ വിലപ്പോവില്ലെന്ന് നിസംശയം പറയാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.