യുഎസിൽ റിപ്പബ്​ളിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക്​ നേരെ വെടിവയ്പ്

Wednesday 14 June 2017 6:41 pm IST

വാഷിങ്​ടൺ: വെർജീനിയയിലെ റിപ്പബ്ലിക്കൻ പാർട്ടി ബേസ്​ബോൾ പ്രാക്​ടിസിങ്​ ക്യാമ്പിന്​ നേരെ അജ്ഞാതന്റെ വെടിവയ്പ്​. വെടിവയ്പിൽ യുഎസ്​ കോൺഗ്രസ്​ അംഗമായ സ്​റ്റീവ്​ സ്​കെയിൽസിന്​ പരിക്കേറ്റതായി വാർത്തകളുണ്ട്​. റിപ്പബ്ലിക്ക​നാണോ ഡെമോക്രാറ്റാണോ എന്ന്​ ചോദിച്ചാണ്​​ അജ്ഞാതൻ വെടിയുതർക്കുകയായിരുന്നുവെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അഞ്ച്​ പേർക്ക്​ വെടിവെപ്പിൽ പരിക്കേറ്റതായാണ്​ പ്രാഥമിക സൂചന. അമ്പതോളം തവണ അക്രമി വെടിയുതിർത്തതായും വാർത്തകളുണ്ട്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.