22കാരന്റെ വയറ്റില്‍ 13 കിലോ വന്‍കുടല്‍

Wednesday 14 June 2017 7:06 pm IST

ബീജിങ് : കനത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 22കാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 13 കിലോഗ്രാം വന്‍കുടല്‍. ജന്മനാ കുടലിന് വളര്‍ച്ചയുള്ള അസുഖമുണ്ടായിരുന്നെങ്കിലും ഇത് കണ്ടെത്തിയില്ല. വര്‍ഷങ്ങളായി വയറുവേദന അനുഭവിച്ചിരുന്ന ഈ യുവാവ് ഡോക്ടര്‍മാരെ കണ്ടിരുന്നെങ്കിലും പ്രശ്‌നം തിരിച്ചറിഞ്ഞിരുന്നില്ല. കുടലിന്റെ വളര്‍ച്ചക്കൊപ്പം ഇയാളുടെ വയറും വലുതായി. കഴിഞ്ഞാഴ്ച യുവാവിനെ സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. വന്‍കുടല്‍ അമിതമായി വളര്‍ന്ന് പൊട്ടാറായ അവസ്ഥയിലേക്കെത്തിയിരുന്നു. രക്തധമനികളും ടോക്‌സിനുകളും തമ്മില്‍ ഒരുമിച്ചായതിനെ തുടര്‍ന്നാണ് വന്‍ കുടല്‍ ഇത്രയും വികസിച്ചത്. ഈ മാസം എട്ടിനായിരുന്നു ശസ്ത്രക്രിയ. 30 ഇഞ്ച് നീളത്തില്‍ വന്‍കുടല്‍ വളര്‍ന്നിരുന്ന ഭാഗമാണ് മുറിച്ചുമാറ്റിയത്. ശസ്ത്രക്രിയയ്ക്കുശേഷം യുവാവിന്റെ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതോടെയാണ് ആശുപത്രി അധികൃതര്‍ ഇത് പുറത്തുവിട്ടത്. എന്നാല്‍ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.