പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി കേന്ദ്ര തൊഴില്‍ പരിശീലന കേന്ദ്രം

Wednesday 14 June 2017 7:36 pm IST

അമ്പലപ്പുഴ: പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി അമ്പലപ്പുഴയില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ തൊഴില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി കൗശിക് വികാസ് യോജന സെന്ററിന്റെ കീഴില്‍ അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രമാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ഇതിന്റെ ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ആറുമാസം മുമ്പാണ് അമ്പലപ്പുഴ എസ്ബിഐയുടെ സമീപം സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ മൂന്നര മാസ കോഴ്‌സില്‍ 120 പേര്‍ക്കാണ് പരിശീലനം. പരീശീലനത്തിന് എത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റും നല്‍കും. നിലവില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധികേന്ദ്രം, കൗശിക വികാസ് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രിയുടെചിത്രത്തോടു കൂടിയ ബോര്‍ഡുവച്ചാണ്. എന്നാല്‍ അമ്പലപ്പുഴയില്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധമുയരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.