ഫോണ്ട(ഗോവ): ആറാമത് അഖില ഭാരത ഹിന്ദു സമ്മേളനത്തിന് ഗോവയിലെ രാമനാഥി ക്ഷേത്രത്തിലെ വിദ്യാധിരാജ് ഹാളില്‍ തുടക്കമായി. മദ്ധ്യപ്രദേശിലെ സനാതന്‍ ധര്‍മ പ്രചാര്‍ സേവ സമിതി അധ്യക്ഷ സാധ്വി സരസ്വതിജീ, ഉത്തര്‍ പ്രദേശിലെ ഹിന്ദു സ്വാഭിമാന്‍ മഠത്തിലെ രാഷ്ട്രീയ അധ്യക്ഷ യതി മാ ചേതനാനന്ദ് സരസ്വതിജീ, ഹിന്ദു ജനജാഗൃതി സമിതിയുടെ രാഷ്ട്രീയ മാര്‍ഗദര്‍ശക് ഡോ. ചാരുദത്ത് പിംഗ്ലേ, സനാതന്‍ സംസ്ഥയുടെ ധര്മപ്രചാരക് നന്ദകുമാര്‍ ജാധവ് എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ചു.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ക്ക് പുറമേ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ 132ല്‍ പരം ഹൈന്ദവ സംഘനടകളുടെ 538ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: