ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. ഇന്നലെ രണ്ട് തവണയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലും രജൗരി ജില്ലയിലെ നൗഷേര സെക്ടറിലേക്കുമാണ് പാക് സൈന്യം പ്രകോപനപരമായി വെടിവെച്ചത്.
രാവിലെ 9.30ന് ആരംഭിച്ച വെടിവെപ്പ് ഇന്ത്യന്‍ സൈന്യം തിരിച്ചതോടെയാണ് നിര്‍ത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രണ രേഖയിലെ പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതേസമയം തീവ്രത കുറഞ്ഞ 82 എംഎം മോട്ടാറുകളാണ് പാക്കിസ്ഥാന് ആക്രമണത്തിന് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: