സിപിഎം ഭീകരതയ്‌ക്കെതിരെ പ്രതിഷേധ കൂട്ടായ്മ

Wednesday 14 June 2017 8:45 pm IST

പത്തനംതിട്ട: സിപിഎം സംസ്ഥാനത്തുടനീളം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സംഘപരിവാര്‍സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ഭരണത്തിന്റെ ബലത്തില്‍ സംസ്ഥാനത്തൊട്ടാകെ ഭീകരത പടര്‍ത്തുകയും പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍കുടുക്കി ഭീകരമര്‍ദ്ദനത്തിലൂടെ കള്ളമൊഴികള്‍ രേഖപ്പെടുത്തി കല്‍ത്തുറുങ്കിലടക്കുന്ന സിപിഎം കുടിലതയ്ക്ക് എതിരെയുള്ള ജനരോഷംകൂടിയായി പ്രതിഷേധ ധര്‍ണ്ണ. മാര്‍ക്‌സിസ്സ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ബിജെപി സംസ്ഥാന സെക്രട്ടറി.വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ക്ക് നഷ്ടമായെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരണപരാജയം മറച്ചുവയ്ക്കുവാനാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ബിജെപി നേതാക്കകള്‍ക്കെതിരെ അക്രമം നടത്തിയ ഒരാളെ പോലും അറസ്റ്റ് ചെയ്യുവാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിയുടെ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തെ പോലീസ് സംവിധാനങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഠൗണ്‍ ഹാളിനു സമീപം സംഘടിപ്പിച്ച ചടങ്ങില്‍ തപസ്യ സംസ്ഥാന സഹസെക്രട്ടറി എം.സതീശ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനത്ത് ഒരുകലാപം ഉണ്ടാക്കാന്‍ വെമ്പിനില്‍ക്കുന്ന ഭരണകൂടമാണിവിടെയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കലാപത്തില്‍ കേരളം എരിഞ്ഞമരാത്തത് ഭാവാത്മകമായപ്രവര്‍ത്തനം നടത്തുന്ന സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ ഉള്ളതുകൊണ്ടാണ്. കേരളത്തിലെ മുഖ്യമന്ത്രി ഒന്ന് മനസ്സ് തുറന്ന് ചിരിക്കുവാന്‍ പോലും അറിയാത്ത ആളാണെന്നും സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിഗിരി വിഭാഗ് സഹ കാര്യവാഹ് ആര്‍.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍ കുളനട, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് ശശി, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സോമന്‍, ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാനസംഘടന സെക്രട്ടറി റ്റി.കെ. കുട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.