കുന്നന്താനം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ യോഗ ഗ്രാമമായി 22ന് പ്രഖ്യാപിക്കും

Wednesday 14 June 2017 8:46 pm IST

പത്തനംതിട്ട: കുന്നന്താനം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ യോഗ ഗ്രാമമായി 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2.30ന് കുന്നന്താനം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഖ്യാപനം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനവും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും നേടിയ ആറാം കഌസ് വിദ്യാര്‍ത്ഥി തേജസ് എസ്. നായരെ അനുമോദിക്കും. പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു മുതല്‍ സ്‌കൂളുകളില്‍ യോഗ പരിശീലനം നടക്കും. നാളെ മുതല്‍ 22വരെ യോഗാ വാരമായി ആചരിക്കും. നാളെ വൈകിട്ട് നാലിന് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ പ്രിന്‍സിപ്പല്‍ ഡോ. ബിജുമോഹന്‍ ഫഌഗ് ഓഫ് ചെയ്യും. 17ന് ഭവന സന്ദര്‍ശനം. 18ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിശീലനം 'ഭായി യോഗ'. 19ന് രാവിലെ 10ന് യോഗയും വായനയും, തോട്ടപ്പടി ഗ്രന്ഥശാലകയില്‍ സംവാദം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം, മാതൃവന്ദനം. 20ന് രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്തിന് പുറത്തു നിന്ന് എത്തുന്ന ജനപ്രതിനിധികള്‍ക്ക് പരിശീലനം. തുടര്‍ന്ന് വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ചര്‍ച്ച. 21ന് അന്താരാഷ്ട്ര യാഗ ദിനത്തില്‍ ജില്ലാ യോഗ അസാേസിയേഷനൊപ്പം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ യോഗ പ്രദര്‍ശനം. കുന്നന്താനം സ്വദേശിയും ജില്ലാ കൃഷി വകുപ്പ് സൂപ്രണ്ടുമായ എം.ജി ദിലീപിന്റെ തിരുവല്ല പ്രണവം യോഗാ സെന്ററാണ് രണ്ടുമാസമായി സൗജന്യ യോഗ പരിശീലനം നല്‍കിയത്. ഒരു വീട്ടില്‍ നിന്ന് ഒരാളെയെങ്കിലും യോഗ പരിശീലിപ്പിക്കലാണ് പൂര്‍ത്തിയാകുന്നത്. ഇതുവരെ നാലായിരത്തോളം ആളുകള്‍ യോഗ പരിശീലിച്ചു. പത്രസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാധാകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എന്‍. ശാന്തമ്മ യോഗാചാരന്‍ എം. ജി ദിലീപ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.