സബ്കാ സാഥ് സബ്കാ വികാസ് സമ്മേളനം കേന്ദ്ര ഗവണ്‍മെന്റിന്റെ മൂന്നാം വാര്‍ഷികം

Wednesday 14 June 2017 8:48 pm IST

പത്തനംതിട്ട: കേന്ദ്ര ഗവണ്‍മെന്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സബ്കാ സാഥ് സബ്കാവികാസ് സമ്മേളനം ഇന്ന് ജില്ലയില്‍ നടക്കും. വിശാഖപട്ടണത്തെ ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം മാക്കാംകുന്നിലെ സെന്റ് സ്റ്റീഫന്‍സ് ആഡിറ്റോറിയത്തിലാണ് നടക്കുക. രാവിലെ 10.30 മുതല്‍ 1 മണിവരെ നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷത്തെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് സംസ്ഥാനത്തെ സബ്കാസാത്ത് സബ്കാവികാസ് സമ്മേളനങ്ങള്‍ക്ക് തൊടുപുഴയില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.