കുന്തീദേവിയെ വേശ്യയെന്ന് ചിത്രീകരിച്ച് എസ്എഫ്‌ഐ കോളേജ് മാഗസിന്‍

Friday 16 June 2017 11:47 am IST

മഞ്ചേരി എന്‍എസ്എസ് കോളേജ് മാഗസിനിലെ കുന്തീദേവിയെ മോശമായി ചിത്രീകരിക്കുന്ന ചോദ്യം എന്ന കവിത

മലപ്പുറം: ഹൈന്ദവ പുരാണ കഥാപാത്രങ്ങളെ വികലമാക്കിയുള്ള എസ്എഫ്‌ഐയുടെ പ്രകോപനം വീണ്ടും. തലശേരി ബ്രണ്ണന്‍ കോളേജില്‍ ദേശീയതയെ വെല്ലുവിളച്ചപ്പോള്‍ മഞ്ചേരി എന്‍എസ്എസ് കോളേജ് മാഗസിനില്‍ കുന്തീദേവിയെയാണ് മോശമായി ചിത്രീകരിച്ചിരിക്കുന്നത്.

മൂന്ന് മരണങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന കോളേജ് മാഗസിനില്‍ ബികോം വിദ്യാര്‍ത്ഥിനി രഹന സബീന എഴുതിയ ‘ചോദ്യം’ എന്ന ലഘുകവിതയിലാണ് വിവാദ പരാമര്‍ശം. പെണ്‍കുട്ടികളുടെ പിഴവുകൊണ്ടാണ് പീഡനം നടന്നതെന്ന് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കുന്തിയെ എന്തുകൊണ്ട് വേശ്യയെന്ന് വിളിക്കുന്നില്ല, എന്നാണ് കവിതയുടെ സാരാംശം.

ഇതേ മാഗസിനില്‍ രഹന തന്നെ എഴുതിയ ‘ധര്‍മ്മപുരാണം’ എന്ന മറ്റൊരു കവിതയുമുണ്ട്. യുധിഷ്ഠരനെയും അര്‍ജ്ജുനനെയും പരിഹസിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം.
മതവികാരം വ്രണപ്പെടുത്ത ഇത്തരം രചനകളെ കലാസൃഷ്ടിയായി അംഗീകരിക്കാനാകില്ലെന്നും ഉടന്‍ മാഗസിന്‍ പിന്‍വലിക്കണമെന്നും ഹിന്ദുഐക്യവേദി കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.