ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദം: നിയമ നടപടി സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രന്‍

Wednesday 14 June 2017 9:33 pm IST

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അവഹേളിച്ച് കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിനും സ്റ്റാഫ് അഡൈ്വസര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമാ തിയെറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന കോടതി വിധിയെ അവഹേളിക്കുന്നതിനാണ് ഇത്തരമൊരു ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും മാഗസിനിലുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചെലവില്‍ എന്തുമാവാമെന്നത് അംഗീകരിക്കാനാവില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അതേപടി ആവര്‍ത്തിക്കുകയാണ് മാഗസിനില്‍ ചെയ്തത്. ദേശാഭിമാനിയിലും ചിന്തയിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവരുടെ താത്പര്യമാണ്. സംഭവത്തില്‍ കോളജ് അധികൃതര്‍ മാപ്പ് പറയണം. വിദ്യാര്‍ത്ഥി യൂണിയന്റെയും സ്റ്റാഫ് കൗണ്‍സിലിന്റെയും നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.