മള്ളിയൂര്‍ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

Wednesday 14 June 2017 9:35 pm IST

മള്ളിയൂര്‍ (കോട്ടയം): ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഓര്‍മ്മയ്ക്കായി തറവാട്ടില്‍ സ്ഥാപിക്കുന്ന സ്മൃതിമണ്ഡപത്തിന്റെയും ധ്യാനമണ്ഡപത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് ശൃംഗേരി ശാരദാപീഠം മഠാധിപതികളായ ശങ്കരാചാര്യ ഭാരതീതീര്‍ത്ഥ, ശങ്കരാചാര്യ വിധുശേഖര ഭാരതി എന്നിവര്‍ നിര്‍വഹിക്കും. സ്മൃതി മണ്ഡപവും ധ്യാന മണ്ഡപവും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് രൂപകല്‍പ്പന ചെയ്തത്. ഭാഗവത സപ്താഹം ഉള്‍പ്പെടെയുള്ള ആത്മീയ പരിപാടികള്‍ നടത്താനുള്ള ഹാളും നിര്‍മ്മിക്കുന്നുണ്ട്. വൈകിട്ട നാലിന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ എത്തുന്ന ശങ്കരാചാര്യന്മാരെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. തുടര്‍ന്ന് ശങ്കരാചാര്യന്മാര്‍ ക്ഷേത്രദര്‍ശനം നടത്തും. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ദീര്‍ഘകാലം താമസിച്ച തറവാടിനു മുന്നിലാണ് അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്മൃതി മണ്ഡപം നിര്‍മ്മിക്കുന്നത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ മള്ളിയൂര്‍ ആധ്യാത്മികപീഠമാണ് മണ്ഡപ നിര്‍മ്മാണം നടത്തുന്നത്. മള്ളിയൂരിന്റെ ചിത്രങ്ങള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന പാരായണ ഗ്രന്ഥങ്ങള്‍, പുരസ്‌കാരങ്ങള്‍, ഭാഗവത തത്വങ്ങള്‍ തുടങ്ങിയവയൊക്കെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.