കോട്ടയം: കേരള ഷോപ്പസ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലീഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കും. എസ്എസ്എല്‍സി , പ്ല്സ്ടു എന്നീ കോഴ്സുകള്‍ക്ക് സംസ്ഥാന സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരും ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ചവര്‍ക്കുമാണ് അവാര്‍ഡ്. അപേക്ഷകള്‍ 30നകം കോട്ടയം പുളിമൂട് ജംഗ്ഷനിലുള്ള ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന് കാര്‍ഡിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: