വാസുദേവപുരത്ത് ദശാവതാരച്ചാര്‍ത്ത് ഇന്ന് മുതല്‍

Wednesday 14 June 2017 9:35 pm IST

കുടമാളൂര്‍: വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രണ്ടാമത് ദശാവതാരച്ചാര്‍ത്ത് ഇന്ന് തുടങ്ങും. മഹാവിഷ്ണുവിന്‍രെ പത്ത് അവതാര രൂപങ്ങള്‍ ശുദ്ധമായ ചന്ദനത്തില്‍ വിഗ്രഹത്തില്‍ രൂപകല്‍പ്പന ചെയ്ത് മനോഹരമാക്കുകയാണ് ദശാവതാരച്ചാര്‍ത്തിലൂടെ നടക്കുന്നത്. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ പത്ത് അവതാര പുരുഷന്മാരുടെ രൂപം ദര്‍ശിച്ചാല്‍ ഭക്തജനങ്ങള്‍ക്ക് ് ഭാഗ്യസിദ്ധിയും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. പത്താം ദിവസത്തെ കല്‍കി അവതാരത്തിന് പകരമായി വിശ്വരൂപത്തെയാണ് ചന്ദനച്ചാര്‍ത്ത് നടത്തുന്നത്. മറയൂരില്‍ നിന്നുള്ള ശുദ്ധമായ ചന്ദനം അരച്ച് കുഴമ്പ് രൂപത്തിലാക്കിയാണ് രൂപ കല്‍പ്പന നടത്തുന്നത്. തിരുവാറ്റ മണക്കാട് ഇല്ലം എം.വി.നാരായണന്‍ നമ്പൂതിരിയുടെ കരവിരുതില്‍ അവതാര രൂപങ്ങള്‍ക്ക് ഭംഗികൈവരും. രാവിലെ 6.30മുതല്‍ 10.30വരെയും വൈകിട്ട് 5.30മുതല്‍ 7.30വരെയും ഭക്തജനങ്ങള്‍ക്ക് ദശാവതാരച്ചാര്‍ത്ത് കണ്ട് തൊഴുവാന്‍ സൗകര്യമുണ്ട്.മേല്‍ശാന്തി പി.വി.കൃഷ്ണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ചെമ്പകശേരി രാജാവ് ദേവാനാരായണന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രസങ്കേതത്തിലിരുന്ന് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ക്കഥകള്‍ രചിച്ചിരുന്നുവെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.