കോട്ടയം: ജൂലൈ 31 ന് ആരംഭിക്കുന്ന മീസില്‍സ്-റുബല്ല വാക്സിനേഷന് ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ സി.എ. ലത പറഞ്ഞു. സമൂഹത്തില്‍ ഉണ്ടാകുന്ന രോഗാതുരയും മരണവും ഗര്‍ഭസ്ഥ ശിശുക്കളില്‍ ഉണ്ടായേക്കാവുന്ന വൈകല്യങ്ങളും കണക്കിലെടുത്ത് ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും വാക്സിന് നല്‍കണം. വാക്സിനേഷനു ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനവും സന്നദ്ധ സംഘടനകളുടെ സഹകരണവും ഉറപ്പു വരുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: