എരമല്ലൂര്‍: അമിതവേഗത നിരീക്ഷിക്കുന്നതിനായുള്ള പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഇടിച്ച് ഇരുചക്രവാഹന യാത്രികരായ മുത്തച്ഛനും പേരക്കുട്ടിക്കും പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസ് വാഹനം തടഞ്ഞുവെച്ചു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. എരമല്ലൂര്‍ സ്വദേശി ആന്റണി(65) പേരക്കുട്ടി നേഹ ആന്റണി(രണ്ടര) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ എരമല്ലൂര്‍ കവലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ പോലീസ് വാഹനം ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തിരികെ വീട്ടിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: